goutham
സ്വന്തം സ്കൂളിന് മൊബൈൽ ആപ്ളിക്കേഷൻ തയ്യാറാക്കിയ ഗൗതമിനെ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഉപഹാരം നൽകി ആദരിക്കുന്നു

ഇലവുംതിട്ട: സ്വന്തം സ്കൂളിലെ എല്ലാവിവരങ്ങളും ചേർത്ത് മൊബൈൽ ആപ്ളിക്കേഷൻ നിർമ്മിച്ച ഒൻപതാം ക്ളാസുകാരന് അനുമോദനം. ഇലവുംതിട്ട ആമ്പാടിയിൽ ഗിരിഷ് - പിങ്കി ദമ്പതികളുടെ മകൻ ഗൗതം ആണ് താൻ പഠിക്കുന്ന ആറൻമുള സുദർശനം സ്കൂളിന് ആപ്ലിക്കേഷൻ നിർമ്മിച്ചത്. 'സുദർശനം ദ സ്കൂൾ ആപ്പ്' എന്നാണ് ആപ്ളിക്കേഷന്റെ പേര്. സ്കൂളിലെ അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും വളരെ പ്രയാജനപ്രദമായാണ് തയ്യാറാക്കിയത്. വിദ്യാർത്ഥികളെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ആപ്ലിക്കേഷനിൽ നിന്നു ലഭ്യമാകും. പരീക്ഷാ ഫീസ് ഓൺലൈനായി രക്ഷിതാക്കൾക്ക് അടയ്ക്കാൻ എളുപ്പം സാധിക്കും.

സുദർശനം സ്കൂൾ അദ്ധ്യാപികയും കുളനട ബ്ലോക്ക് പഞ്ചായത്തംഗവുമായ അമ്മ പിങ്കി ശ്രീധറിന്റെ മൊബൈലിൽ നിന്ന് വൈഫൈ കണക്ട് ചെയ്ത് ടാബ് വഴി 3 ദിവസം കൊണ്ടാണ് ഗൗതം ആപ്ലിക്കേഷൻ തയ്യാറാക്കിയത്. മൊബൈൽ ആപ്ളിക്കേഷൻ തയ്യാറാക്കാൻ മറ്റ് സ്കൂളുകളും സ്ഥാപനങ്ങളും ഗൗതമിനെ സമീപിച്ചിട്ടുണ്ട്. ഐ. ടിയാണ് ഗൗതമിന്റെ ഇഷ്ടവിഷയം.

സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഗൗതമിനെ ഉപഹാരം നൽകി അനുമോദിച്ചു.