പന്തളം: കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കാനായി എസ്.സി.ആർ.ടി ആവിഷ്‌കരിക്കുന്ന ടാലന്റ് ലാബ് എന്ന പദ്ധതി പരീക്ഷണാർത്ഥം നടപ്പിലാക്കുന്നതിനായി സംസ്ഥാനത്ത് നിന്ന് പന്തളം മുനിസിപ്പാലിറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ ഭാഗമായി പൂഴിക്കാട് ഗവ.യു.പി സ്‌കൂളിൽ നടന്ന സ്‌കൂൾ തല ടാലന്റ് ദിനാഘോഷത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കം കുറിച്ചു.തുടർന്ന് നടന്ന സമ്മേളനം പന്തളം നഗരസഭ വൈസ് ചെയർമാൻ ആർ.ജയൻ ഉദ്ഘാടനം ചെയ്തു. ചിത്രരചന,കായികം,നിർമ്മാണം,നൃത്തം,പ്രസംഗം,കഥ കവിതാ രചന തുടങ്ങി വിവിധങ്ങളായ മേഖലകളിൽ കഴിവുകൾ ഉള്ളതും,താത്പര്യം ഉള്ളതുമായ കുട്ടികളെ കണ്ടെത്തി പ്രത്യേകം തയാറാക്കിയ വേദികളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കി.കുട്ടികളുടെകഴിവുകൾ വിലയിരുത്തുന്നതിനും,ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും അദ്ധ്യാപകരോടൊപ്പം പ്രദേശത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധർ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.സ്‌കൂൾ പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി,ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം ജി.ബാലകൃഷ്ണൻ,പ്രമോദ് കുരമ്പാല,രമ്യ,രശ്മി,സുനിത,ദേവദാസ്, അജി,ശാർങ്ധരൻ ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു.