പത്തനംതിട്ട. സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ബി.ഡി.ജെ.എസിനെ തകർക്കാൻ ശ്രമിക്കുന്ന സുഭാഷ് വാസുവിനെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ നേതൃയോഗം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കും സംസ്ഥാന നേതൃത്വത്തിനും പിന്തുണ പ്രഖ്യാപിച്ചു.
ജില്ലാ പ്രസിഡന്റ് ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. എൻ.വിനയചന്ദ്രൻ, റ്റി.പി.സുന്ദരേശൻ, അഡ്വ. പി.സി.ഹരി, അഡ്വ. ബോബി കാക്കനപ്പള്ളി, സതീഷ് ബാബു, പ്രിജി ഗോപിനാഥ്, സുരേഷ് മുടയൂർക്കോണം എന്നിവർ പ്രസംഗിച്ചു.