അയിരൂർ: ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെയുള്ള അന്താരാഷ്ട്ര കഥകളി സെമിനാർ കലാമണ്ഡലം കല്പിത സർവകലാശാല ഡീൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ഗവ. കോളേജ് പ്രിൻസിപ്പൽ ജിജു വി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വീണാ ജോർജ്ജ് എം.എൽ. എ മുഖ്യപ്രഭാഷണം നടത്തി. വി. എൻ. ഉണ്ണി, ഡോ. ബി. ഉദയനൻ, കെ. രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഡോ. മനോജ് കുറൂർ, ഡോ. എൻ. അജിത് കുമാർ, ഡോ. അജയൻ പനയറ, ഡോ. വെള്ളിനേഴി അച്യുതൻകുട്ടി, ഡോ. ജയൻ മാടശേരി, ഡോ. കെ. എം. വേണുഗോപാൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എതിരൻ കതിരവൻ, ചിക്കാഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ഡയറക്ടർ ഡോ. രാമകൃഷ്ണാ വേണുഗോപാൽ എന്നിവർ പ്രഭാഷണം നടത്തി.