റാന്നി: വിദ്യാലയങ്ങളിൽ നിലവിലുളള ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയ ക്ലബുകളുടെ ഉദ്ഗ്രഥിത കൂട്ടായ്മയായ ശാസ്ത്രരംഗത്തിന്റെ റാന്നി സബ്ജില്ലാ തല സംഗമം നടത്തി.റാന്നി എസ്.സി.യു.പി സ്കൂളിൽ നടന്ന പരിപാടി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. അങ്ങാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോണി മാത്യു, പഴവങ്ങാടി പഞ്ചായത്ത് അംഗങ്ങളായ ബെറ്റ്സി കെ.ഉമ്മൻ, ഷൈനി രാജീവ്, എസ്.സി യു.പി സ്കൂൾ എച്ച്.എം ഇൻ ചാർജ്ജ് സൂസൻ പി ജേസഫ്, സയൻസ് ക്ലബ് സെക്രട്ടറി അനിജ മായ, സാമൂഹ്യ ക്ലബ് സബ് ജില്ലാ സെക്രട്ടറി ഡോ.ജോബിൻ പി ജോണി, ഗണിത ശാസ്ത്രം ക്ലബ് സബ് ജില്ലാ സെക്രട്ടറി അനിത ഏബ്രഹാം,പ്രവൃത്തി പരിചയം സബ് ജില്ലാ സെക്രട്ടറി ലിബികുമാർ എന്നിവർ ആശംസകളർപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി സുധാമണി സ്വാഗതവും ശാസ്ത്ര രംഗം റാന്നി ഉപജില്ലാ കോ-ഓർഡിനേറ്റർ അജിനി എഫ് നന്ദിയും പറഞ്ഞു. വിവിധ ക്ലബ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നടന്ന ശില്പശാലകളിൽ തെരഞ്ഞെടുക്കപ്പെട്ട 130 കുട്ടികൾ പങ്കെടുത്തു. ടിടി മോൾ, സാവിത്രി എന്നീ അദ്ധ്യാപികമാർ വിഷയ ഇടപെടലുകൾ നടത്തി. ശാസ്ത്ര രംഗം സബ്ജില്ലാ കോ-ഓർഡിനേറ്റർ അജിനി എഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.