മല്ലപ്പള്ളി: വായ്പ്പൂര് മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു(10) കൊടിയേറും. രാവിലെ 9ന് കുളത്തൂർ ക്ഷേത്രസന്നിധിയിൽ നിന്നും കാവടിയാട്ടം, 12ന് കാവടി അഭിഷേകം, ഉച്ചക്ക് 1.30 മുതൽ തിരുവാതിരപ്പുഴുക്ക് പ്രസാദ വഴിപാടു വിതരണവും അന്നദാനവും. വൈകിട്ട് 4ന് ക്ഷേത്രമൂല സ്ഥാനത്ത് വിളക്കു കത്തിക്കൽ.7നും 7.30നും മദ്ധ്യേ തന്ത്രിമുഖ്യൻ പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലും ക്ഷേത്രം മേൽ ശാന്തി ശ്രീരാജ് നമ്പൂതിരിയുടെ ചുമതലയിലും കൊടിയേറ്റ്. 7.45ന് തിരുവാതിര, തുടർന്ന് കഥകളി. നാളെ വെളുപ്പിന് പതിവ് പൂജകൾ, വൈകിട്ട് നാട്യതരംഗിണി. 12ന് വൈകിട്ട് 7.30ന് നൃത്ത സന്ധ്യ.13ന് വൈകിട്ട് 7ന് ഗാനാർച്ചന, രാത്രി 9.30ന് അഹസ് ദർശനം.14ന് രാവിലെ 9.30ന് പുറപ്പാട് എഴുന്നള്ളത്ത്,10ന് ഊരുവലത്ത് എഴുന്നള്ളത്ത്-നല്ലുശേരി കോവിൽ വട്ടം,വൈകിട്ട് 5ന് -ചെട്ടിമുക്ക് ജംഗ്ഷനിൽ നിന്നുംവരവേൽപ്പ് ,രാത്രി 9ന് പള്ളിവേട്ട ആൽച്ചുവട്ടിൽ നിന്നും വരവേൽപ്പ്-,രാത്രി 10ന് ദീപാരാധന.15ന് രാവിലെ 9ന് ഊരുവലത്ത് എഴുന്നള്ളത്ത്- കുളത്തൂർ പ്രയാർ,വൈകിട്ട് 6ന് കാടംകുളം കാണിക്കമണ്ഡപ ജഗ്ഷനിൽ സ്വീകരണം, 8.30ന് കുന്നത്തോട്ടുകവലയിൽ വരവേൽപ്പ്.16ന് രാവിലെ 9.30ന് ഊരുവലത്ത് എഴുന്നള്ളത്ത്-ചെറുതോട്ടുവഴി,11ന് വായ്പ്പൂര് വൈക്കം കവലയിൽ സ്വീകരണം-അന്നദാനം, രാത്രി 7ന് എതിരേൽപ്പ്-അന്നദാനം-ആനപ്പാറ കാണിക്ക മണ്ഡപം,രാത്രി 9ന് ഭജന,വരവേൽപ്പ്-വൈക്കം കവല വായ്പ്പൂര്,17ന് രാവിലെ 9.30ന് ഊരുവലത്ത് എഴുന്നള്ളത്ത് ആനിക്കാട്, 18ന് രാവിലെ 9ന് തിടമ്പേറ്റുന്ന ഗജതിലകം ഉഷശ്രീ ശങ്കരൻകുട്ടിക്ക് സ്വീകരണം,10.30ന് കാഴ്ചശ്രീബലി,9ന് സേവ, 10.30ന് മ്യൂസിക്കൽ ഫ്യൂഷൻ, 2ന് പള്ളിവേട്ട എഴുന്നള്ളത്ത്.19ന് രാവിലെ നടതുറക്കൽ, വൈകിട്ട് 5ന് കൊടിയിറക്ക്, 6ന് ആറാട്ട് പുറപ്പാട്, 7 മുതൽ ഭജന, 7ന് ആറാട്ട് സദ്യക്ഷേത്ര സദ്യാലയത്തിൽ, 7.30ന് ആറാട്ട് ,7.45ന് നാമാർച്ചന,10ന് ആറാട്ടു വരവേൽപ്പ്.