പത്തനംതിട്ട - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് കേരളം ലോക നിലവാരത്തിലെത്തിച്ചേരുമെന്നു മന്ത്രി പ്രെഫ. സി. രവീന്ദ്രനാഥ്. കാരംവേലി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആറന്മുള നിയോജക മണ്ഡലതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസ രീതിയാണ് അവലംബിക്കേണ്ടത്. വിദ്യാഭ്യാസത്തെ ജനകീയവത്കരിക്കുകയും ആധുനികവത്ക്കരിക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യസം നിലവാരം ലോക നിലവാരത്തിൽ എത്തിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണകുറുപ്പ്, വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ ശാന്തമ്മ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വത്സല, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഓർഡിനേറ്റർ എസ്.രാജേഷ,് കാരംവേലി എസ്.എൻ.ഡി.പി എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.എസ് സിനികുമാരി, തുടങ്ങിയവർ പങ്കെടുത്തു.