ശബരിമല: മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ 13 ന് ആരംഭിക്കും.13 ന് പ്രാസാദ ശുദ്ധിയും 14 ന് രാവിലെ ബിംബശുദ്ധിയും നടക്കും.പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലാണ് പ്രാസാദശുദ്ധി ക്രിയകൾനടക്കുക. ഗണപതിപൂജ, രാക്ഷോഹ്നഹോമം ,വാസ്തഹോമം, വാസ്തുബലി, വാസ്തു കലശം, രക്ഷാകലശം, വാസ്തുപുണ്യാഹം എന്നിവയുണ്ടാകും. ബിംബശുദ്ധിക്രിയകളുടെ ഭാഗമായി ചതുർശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ഇരുപത്തഞ്ച് കലശം എന്നിവയുണ്ടാകും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യ കർമ്മികത്വം വഹിക്കും. മകരസംക്രമ പൂജയും മകരജ്യോതിയും15 ന് നടക്കും.
സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന 15 ന് പുലർച്ചെ 2.9 നാണ് മകരസംക്ര മ പൂജ .ഈ സമയത്ത് സംക്രമ പൂജയും സംക്രമാഭിഷേകവും നടക്കും. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ്യാണ് ഭഗവാന് അഭിഷേകം കഴിക്കുക.13 ന് വൈകിട്ട് ആചാര്യ വരണം,. മകരസംക്രമ പൂജകണക്കിലെടുത്ത് 14ന് രാത്രി നട അടയ്ക്കി ല്ല.14 ന് വൈകിട്ട് 4ന് നട തുറന്ന് പതിവ് ചടങ്ങിന് ശേഷം അത്താഴ പൂജ കഴിഞ്ഞ് സംക്രമപൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. 15 ന് പുലർച്ചെ 2.9 ന് സംക്രമപൂജകഴിഞ്ഞ് 15 ന് പുലർച്ചെ 2.30ന് ഹരി വരാസനം പാടി നടയടയ്ക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടു വരുന്ന തിരുവാഭരണം ചാർത്തി 15 ന് വൈകിട്ട് 6.40 ന് ദീപാരാധന നടക്കും. ഈ സമയത്താണ് മകരജ്യോതി തെളിയുന്നത്.