10-charalkunnu
ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചരൽകുന്നിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് എക്‌സിക്യൂട്ടീവ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഭരണഘടനാ തത്വങ്ങളും മൂല്യങ്ങളും കാറ്റിൽപറത്തി പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് പൗരത്വ ഭേദഗതി നിയമം പാസാക്കുന്നതിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ ദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.. പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചരൽകുന്നിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എം.പി, ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാർ, മുൻ ഡിസിസി പ്രസിഡന്റുമാരായ കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, യുഡിഎഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ, കെപിസിസി നിർവാഹക സമിതി അംഗങ്ങളായ മാലേത്ത് സരളാദേവി, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, എൻ ഷൈലാജ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ. ഷംസുദീൻ, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, സജി കൊട്ടയ്ക്കാട്, സുനിൽ എസ്.ലാൽ, സുനിൽകുമാർ പുല്ലാട്, വി.ആർ. സോജി, എം.എസ്. പ്രകാശ്, എലിസബേത്ത് അബു, റെജി തോമസ്, മാന്താനത്ത് നന്ദകുമാർ, എസ്. ബിനു, ബിജു വർഗീസ്, എം.സി. ഷെരീഫ്, വി.എ. അഹമ്മദ്ഷാ, അന്നപൂർണ്ണാദേവി, തോപ്പിൽ ഗോപകുമാർ, മാത്യു കുളത്തുങ്കൽ, എ. ജയവർമ്മ, സജി ചാക്കോ എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് പ്രസിഡന്റുമാരായ അബ്ദുൾകലാംആസാദ്, എസ്. സന്തോഷ്‌കുമാർ, റോയി ജോർജ്ജ്, മണ്ണടി പരമേശ്വരൻ, പ്രസാദ് ജോർജ്ജ്, ആർ. ജയകുമാർ, ബിജു ഫിലിപ്പ്, പ്രകാശ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.