റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനവും, പുതിയ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും, പ്‌ളാസ്റ്റിക്ക് നിരോധന വിളംബര റാലിയും ഇന്ന് നടക്കും.. ഉച്ചയ്ക്ക് 2.30 ന് പഞ്ചായത്ത് അങ്കണത്തിൽ മന്ത്രി കെ. രാജു ഉദ്ഘാടനം നിർവഹിക്കും.രാജു ഏ(ബഹാം എം.എൽ.എ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, ജില്ലാ പഞ്ചായത്തംഗം എം.ജി കണ്ണൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ജോസഫ് കുറിയാക്കോസ് അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി മിനർവാപ്പടി ജംഗ്ഷനിൽ നിന്ന് വിളംബര ഘോഷയാത്ര നടക്കും.
പഞ്ചായത്തിലെത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിലും, എളുപ്പത്തിലും നൽകുവാൻ നടപ്പിലാക്കിയ നടപടികൾക്കുള്ള അംഗീകാരമായാണ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചത്. പുതിയ ഫ്രണ്ട് ഓഫീസ് പഞ്ചായത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്.