പത്തനംതിട്ട: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തിഡ്രലിന്റെ പുതുക്കിപണിത ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ച് ഇന്ന് മലങ്കര ടൂർസ് ആൻഡ് ട്രാവൽസിന്റെയും സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്റെയും യുവതി സമാജത്തിന്റെയും എം.ജി.ഒ.സി.എസ്.എമ്മിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്ളസ് ടു മുതലുള്ള വിദ്യാർത്ഥികൾക്കായി വിദേശ ഉപരിപഠന സെമിനാർ നടക്കും. സെന്റ് സ്റ്റീഫൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. വികാരി റവ. ഫാ.കെ.ജി.മാത്യു അദ്ധ്യക്ഷനായിരിക്കും.ഫെയർഫ്യൂച്ചറിന്റെ എം.ഡി ഡോ.എസ്.രാജ് ക്ലാസെടുക്കും. രാവിലെ 9ന് ആരംഭിക്കുന്ന സെമിനാറിൽ പ്രവേശനം സൗജന്യമാണെന്ന് ജനറൽ കൺവീനർ അഡ്വ.വർഗീസ് മുളയ്ക്കൽ അറിയിച്ചു.