പത്തനംതിട്ട: പുതുക്കി പണിത മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തിഡ്രൽദേവാലയ കൂദാശ കർമ്മങ്ങളോടനുബന്ധിച്ച് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇടവക വികാരി ഫാ.കെ.ജി. മാത്യു ഉദ്ഘാടനം ചെയ്തു. കൂദാശ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.വർഗീസ് മുളയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ഇടവക ട്രസ്റ്റി പി.ഐ.മാത്യു, സെക്രട്ടറി രാജു.കെ.വർഗീസ്,രാജൻ ശാമുവേൽ,ബിജു ഗീവർഗീസ്, പ്രെഫ.ഉമ്മൻജേക്കബ്,സാജൻ ദാനിയേൽ,ഷിജുതോമസ്, ഏബ്രഹാംജോർജ്ജ്,സി.ജി.ജോണി,ഗീവർഗീസ് ദാനിയേൽ എന്നിവർ പ്രസംഗിച്ചു.മെഡിക്കൽ ക്യാമ്പിന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെഡോ.ജിത്തു വി.തോമസ്,ഡോ. പീറ്റർതേരകത്ത്,ഡോ.സോഫി പീറ്റർ,ഡോ.നവീൻ.പി.എന്നിവർ നേതൃത്വം നൽകി.പത്തനംതിട്ട ഡി.ഡി.ആർ.സി.ലാബ് രക്തപരിശോധനകൾ നടത്തി.