പന്തളം:കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കാനായി എസ് സി ആർ ടി ആവിഷ്‌കരിക്കുന്ന ടാലന്റ് ലാബ് എന്ന പദ്ധതി പരീക്ഷണാർത്ഥം നടപ്പിലാക്കുന്നതിനായി സംസ്ഥാനത്ത് നിന്ന് പന്തളം മുനിസിപ്പാലിറ്റി തെരഞ്ഞെടുക്കപ്പെട്ടു.
ഇതിന്റെ ഭാഗമായി പൂഴിക്കാട് ഗവ.യു.പി സ്‌കൂളിൽ നടന്ന സ്‌കൂൾ തല ടാലന്റ് ദിനാഘോഷം നഗരസഭ വൈസ് ചെയർമാൻ ആർ.ജയൻ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി, ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം ജി.ബാലകൃഷ്ണൻ,പ്രമോദ് കുരമ്പാല,രമ്യ, രശ്മി, സുനിത,ദേവദാസ്, അജി,ശാർങധരൻ ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു.