photo

കോന്നി : കോന്നി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷ സെമിനാർ നടത്തി. സബ് ഇൻസ്‌പെക്ടർ എസ്. ബിനു ഉദ്ഘാടനം ചെയ്തു . ഫോറം കൺവീനർ ശ്യാം. എസ് കോന്നി അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 കുട്ടികൾക്ക് സീനിയർ സിവിൽ പൊലീസ് ഓഫീസർ മുജീബ് റഹ്മാൻ ക്ലാസ് എടുത്തു. ഫോറം ചെയർമാൻ റോബിൻ പീ​റ്റർ , വൈസ് ചെയർമാൻ എസ് .സന്തോഷ് കുമാർ , ട്രഷറർ കെ.വിശ്വംഭരൻ, രാജേഷ് ആക്കളേത്ത്, സതീഷ് മല്ലശ്ശേരി, ലിസി ജയിംസ് , അന്നമ്മ ഫിലിപ്പ് , അരുൺ കുമാർ ,അനു പ്രമാടം എന്നിവർ പ്രസംഗിച്ചു.