കോന്നി: കോന്നി ജോയിന്റ് ആർ.ടി.ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾ കെ.യു.ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. കോന്നി ആനക്കൂട് റോഡിലെ ബി ആൻഡ് ബി ബിൽഡിംഗ്‌സിലാണ് ഒാഫീസ്.
ക്യാബിനുനുകളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. നെറ്റ് വർക്ക് കേബിൾ ഇടുന്ന ജോലികൾ പൂർത്തിയായെങ്കിലേ കമ്പ്യൂട്ടർ വയ്ക്കാൻ കഴിയു. കമ്പ്യൂട്ടറും, അനുബന്ധ ഉപകരണങ്ങളും ട്രാൻസ്‌പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ കെൽട്രോണിൽ നിന്ന് അടിയന്തിരമായി എത്തിക്കുമെന്ന് അറിയിച്ചതായി എം.എൽ.എ പറഞ്ഞു. ജനറേറ്റർ വാങ്ങുന്നതിനുള്ള അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. ജോ.ആർ.ടി.ഒ, എം.വി.ഐ, രണ്ട് എ.എം.വി.ഐ, ഒരു ഹെഡ് ക്ലാർക്ക്, രണ്ട് ക്ലർക്ക് തസ്തികകൾ അനുവദിച്ചിട്ടുണ്ട്. കൂടുതൽ തസ്തികകൾ അനുവദിക്കുന്നതിന് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും.
ഫെബ്രുവരി 15 ന് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി. ഗതാഗത മന്ത്രിയുടെ തീയതി ലഭിക്കുന്നതനുസരിച്ച് ഫെബ്രുവരിയിൽ തന്നെ ഉദ്ഘാടനം നടത്തും. കോന്നി ഓഫീസിന് കോഡായി കെ.എൽ 83 അനുവദിച്ചതായും എം.എൽ.എ പറഞ്ഞു.
കോന്നി ജോയിന്റ് ആർ.ടി.ഒ ഗോപകുമാർ, എ.എം.വി.ഐ ബിജു, സി.പി.എം.നേതാക്കളായശ്യാംലാൽ, മലയാലപ്പുഴ മോഹൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.