തിരുവല്ല: കവിയൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരി കൊടിയേറ്റുകർമ്മം നിർവഹിച്ചു. ഇന്ന് രാത്രി എട്ടിന് സംഗീതസദസ്, ഒൻപതിന് മുരണിക്ക്‌ പുറപ്പാട്, 11ന് എട്ടിന് നൃത്തവിരുന്ന്, 12ന് വൈകിട്ട് അഞ്ചിന് കവിയൂർ ശിവരാമയ്യർ ഫൗണ്ടേഷന്റെ അക്ഷരശ്ലോകസദസ്, 6.30ന് സംഗീതകച്ചേരി, 13ന് രാത്രി എട്ടിന് കഥപ്രസംഗം, 14ന് രാത്രി എട്ടിന് ഗാനാർച്ചന, 15ന് രാവിലെ 11ന് ആലപ്പുഴ ഗോപകുമാറിന്റെ ഓട്ടൻതുള്ളൽ, രണ്ടിന് ഉത്സവബലിദർശനം,ഏഴിന് സേവ,10.30ന് കഥകളി, 16ന് രാത്രി 10.30ന് സംഗീതസദസ്, പള്ളിവേട്ടദിനമായ 17ന് വൈകിട്ട് 5.30ന് വേലകളി, ഏഴിന് സേവ, ദീപക്കാഴ്ച,10.30ന് ഭക്തിഗാനമേള, രണ്ടിന് പള്ളിവേട്ടയെഴുന്നള്ളത്ത്, 18ന് ഒരുമണിക്ക്‌ ആറാട്ടുസദ്യ കണ്ഠര് രാജീവര് ഉദ്ഘാടനം ചെയ്യും. ആറിന് നാഗസ്വരക്കച്ചേരി,എട്ടിന് നാമഘോഷലഹരി,11ന് നൃത്തനാടകം ശ്യാമമാധവം രണ്ടിന് ആറാട്ടുവരവ്.രണ്ടാം ഉത്സവം മുതൽ ആറാം ഉത്സവം വരെ നാലിന് കോട്ടൂർ, പടിഞ്ഞാറ്റുംചേരി, ആഞ്ഞിലിത്താനം, കല്ലൂപ്പാറ, തോട്ടഭാഗം, കുന്നന്താനം കരകളിലേക്ക് ഊരുവലത്ത് പുറപ്പെടും.