പത്തനംതിട്ട- കേരളത്തിന്റെ വിദ്യാഭാസരംഗം ഇന്ന് നവോത്ഥാനത്തിന്റെ പാതയിലാണെന്ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. കൊടുമൺ അറന്തക്കുളങ്ങര ഗവ.എൽ.പി.സ്​കൂളിലെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി

ചിറ്റയം ഗോപകുമാർ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. വീണാ ജോർജ് എംഎൽഎ ഐടി ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുറന്ന ഗ്രന്ഥശാലയുടെ ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ആർ.ബി രാജീവ് കുമാർ, ബി.സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. പ്രകാശ്, കൊടുമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.എസ് ഉണ്ണിത്താൻ, കൊടുമൺ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌​സൺ ലളിതാ രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ എ.ജി.ശ്രീകുമാർ, സഹദേവൻ ഉണ്ണിത്താൻ, ആരതി, വിനി ആനന്ദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ ശാന്തമ്മ, കൊടുമൺ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.എൻ.സലീം, അടൂർ എ.ഇ. ഒ ബി. വിജയലക്ഷ്മി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. അശോക് കുമാർ, മിഥിൻ അങ്ങാടിക്കൽ, ശതാബ്ദി ആഘോഷകമ്മിറ്റി ജനറൽ കൺവീനർ രാജൻ.ഡി. ബോസ്, സ്​കൂൾ സ്റ്റാഫ് സെക്രട്ടറി സൂസൻ ജോസഫ്, സ്​കൂൾ ലീഡർ നിവേദിത, സ്​കൂൾ പാർലമെന്റ് ചെയർപേഴ്‌​സൺ ഹേമന്ത്, എസ്.എം.സി ചെയർമാൻ സി.ബിനു എന്നിവർ പങ്കെടുത്തു.