തിരുവല്ല: ശബരിമല അയ്യപ്പസേവാസമാജം താലൂക്ക് സമിതിയുടെയും ഇടിഞ്ഞില്ലം ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ അയ്യപ്പഭക്തസംഗമം നാളെയും മറ്റന്നാളുമായി ഇടിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രസന്നിധിയിൽ നടക്കും. ഇതിന് മുന്നോടിയായി നാളെ രാവിലെ പൊടിയാടി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും വിളംബര ദീപരഥ ഘോഷയാത്ര സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 6.30ന് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. 9ന് രാവിലെ ഗണപതി ഹോമം നീരാഞ്ജനപൂജ.11ന് മാത്യസംഗമം അമൃതാനന്ദമയി മഠം മഠാധിപതി ഭവ്യാമൃതചൈതന്യ ഉദ്ഘാടനം ചെയ്യും.ക്ഷേത്രസംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ ഡോ.ശ്രീഗംഗ മുഖ്യപ്രഭാഷണം നടത്തും. 4ന് നടക്കുന്ന അയ്യപ്പഭകതസംഗമം വത്സൻ തില്ലങ്കരി ഉദ്ഘാടനം ചെയ്യും അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും.വാഴൂർ തീർത്ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദ തീർത്ഥപാദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. അയ്യപ്പസേവാസമാജം ജില്ലാ പ്രസിഡന്റ് ഇലന്തൂർ ഹരിദാസ് താലൂക്ക് പ്രസിഡന്റ് വേണുഗോപാൽ സെക്രട്ടറി ടി.വി വിഷ്ണു നമ്പൂതിരി രതീഷ് കണ്ണാട്ട് എന്നിവർ പ്രസംഗിക്കും. വൈകിട്ട് 7ന് ഭക്തിഗാനമേള.