തിരുവല്ല: മുണ്ടുപാലത്തിങ്കൽ കുടുംബയോഗത്തിന്റെ പൊതുയോഗവും കുടുംബസംഗമവും കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 9.30ന് നടക്കും. ഡോ.കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ഫാ.ഡോ.ഐസക് പറപ്പള്ളിൽ അദ്ധ്യക്ഷത വഹിക്കും. 90മേൽ പ്രായമുള്ളവരെ ആദരിക്കും.