തിരുവല്ല: പെരിങ്ങര യമ്മർകുളങ്ങര മഹാഗണപതിക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് കർപ്പൂരാഴി 14ന് നടക്കും. പ്രത്യേകം തയാറാക്കിയ ഹോമകുണ്ഡത്തിൽ കർപ്പുരം, രാമച്ചം,സുഗന്ധ ദ്രവ്യങ്ങൾ, അത്യപൂർവ ഹോമദ്രവ്യങ്ങൾ എന്നിവ നിറച്ചാണ് കർപ്പൂരാഴി.പുലർച്ചെ വേദജപം, പഞ്ചതീർത്ഥ അഭിഷേകം, വിഘ്‌ന വിനായക മഹാഗണപതിഹോമം എന്നിവ നടക്കും.ക്ഷേത്ര മേൽശാന്തി നാരായണൻ നമ്പൂതിരി,ഗുരുസ്വാമിമാരായ സുകുമാരൻസ്വാമി,മുരളീധരൻ സ്വാമി,കൃഷ്ണൻകുട്ടി സ്വാമി എന്നിവർ കാർമ്മികത്വം വഹിക്കും.