പന്തളം: കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിലെ 342-ാ മത് പെരുന്നാൾ 12 മുതൽ 22 വരെ നടക്കും. ഡോ: യാക്കോബ് മാർ ഐറേനിയോസും ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസും കാർമ്മികത്വം വഹിക്കും. 12 ന് രാവിലെ 7 ന് പ്രഭാത നമസ്‌കാരം 8 ന് കുർബാന 10.30 ന് കൊടിയേറ്റ്, 5.30ന് കുടശനാട് ജംഗ്ഷനിലെ കുരിശടിയിൽ കൊടിയേറ്റ്. 13, 14, 15 തീയതികളിൽ വൈകിട്ട് 5.30ന് സന്ധ്യാനമസ്‌കാരം, 6.15ന് ഗാനശുശ്രൂഷ, 16 ന് രാത്രി 7ന് തണ്ടാനു വിളകുരിശിൻ സൗധത്തിൽ നിന്ന് പള്ളിയിലേക്ക് റാസ, 17,18, ദിവസങ്ങളിൽ രാത്രി 7ന് റാസ, 19 ന് രാവിലെ 7 ന് പ്രഭാത നമസ്‌കാരം, 8ന് വിശുദ്ധ കുർബാന. 10 ന് ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം. 3ന് സീനിയർ ഫോറം സമ്മേളനം 7 ന് റാസ, 20 ന് വൈകിട്ട് 5.30ന് സന്ധ്യാനമസ്‌കാരം, 6.30ന് പ്രവാസി സംഗമം ഫാ.ദാനിയേൽ പുല്ലേലിൽ ഉദ്ഘാടനം ചെയ്യും, 21 ന് രാവിലെ 8ന് മൂന്നിന്മേൽ കുർബാന, 9.30 ന് ഗുഡ്‌സ മ രിറ്റൻ എൻഡോവ്‌മെന്റ് വിതരണം, 10.30 ന് സീനിയർ ഫോറം സമ്മേളനം, 6.30ന് പെരുന്നാൾ റാസ, 22ന് രാവിലെ 8.30 ന് അഞ്ചിന്മേൽ കുർബാന, 10 ന് സെന്റ് സ്റ്റീഫൻസ് അവാർഡ് ദാനം, 11 ന് സമൂഹസദ്യ, 2 ന് പെരുന്നാൾ റാസ, ആശിർവാദം.