ചിറ്റാർ: ജനങ്ങൾക്ക് ഉപകാരമല്ലാത്ത രീതിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ലൈറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. ചിറ്റാർ പഞ്ചായത്തിൽ പടയണിപ്പാറ ജംഗ്ഷനോട് ചേർന്ന് സ്ഥാപിച്ച സോളാർ ലൈറ്റ് പടയണിപ്പാറ ഓട്ടോ സ്റ്റാൻഡിനു സമീപത്തെ ബസ് സ്റ്റോപ്പിൽ സ്ഥാപിക്കണമെന്നാണ് ആവശ്യമുയർന്നത്. നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. ബി.ജെ.പി പടയണിപ്പാറ ബൂത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.