ചിറ്റാർ: സീതത്തോട് ഗ്രാമപഞ്ചായത്ത് പഞ്ഞിപ്പാറയിൽ ശബരിമല തീർത്ഥാടകർക്കായി നിർമ്മിച്ച ഇടത്താവളം ഇന്ന് വൈകിട്ട് 3ന് അഡ്വ.കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി അദ്ധ്യക്ഷയാകും. 18 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചിമുറികളും വിശാലമായ വിശ്രമ സൗകര്യവുമുള്ള ഇടത്താവളം പൂർത്തീകരിച്ചത്. ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് പാർക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. മകരവിളക്കിന് ആയിരക്കണക്കിന് തീർത്ഥാടകർ ആങ്ങമൂഴിയിലും പഞ്ഞിപ്പാറയിലും എത്താറുണ്ട്. ഇവിടെയുള്ള ശിവക്ഷേത്ര പരിസരത്ത് നിന്ന് മകരവിളക്ക് കാണാനാകും.