പത്തനംതിട്ട : വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള പരാതി കേൾക്കുന്നതിനും സമയബന്ധിതമായി പരിഹരിക്കുന്നതിനും വൈദ്യുതി അദാലത്തുകൾ സംഘടിപ്പിക്കുന്നു. 29ന് ഉച്ചയ്ക്ക് 2ന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ അദാലത്ത് നടക്കും. പരാതികൾ വിശദമായി തയാറാക്കി പേര്, മേൽവിലാസം, ഫോൺ നമ്പർ, സെക്ഷന്റെ പേര്, കൺസ്യൂമൻ നമ്പർ, പോസ്റ്റ് നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തി 18ന് വൈകിട്ട് 5ന് മുമ്പായി വൈദ്യുതി കാര്യാലയത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446009409.