സ്വാഗത സംഘ രൂപീകരണം 15ന്
തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്ത സപ്തതി നിറവിൽ. സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കർമ്മ പരിപാടികൾക്ക് നിരണം അതിഭദ്രാസനം രൂപരേഖ തയ്യാറാക്കി. വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി 70 അംഗ സ്വാഗത സംഘം രൂപീകരണയോഗം 15ന് ഉച്ചയ്ക്ക് 2ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് തോട്ടഭാഗം യെരുശലേം വലിയപള്ളിയിൽ നടക്കും. ഇതിന് മുന്നോടിയായി ഭദ്രാസന ഓഫീസിൽ ചേർന്ന ആലോചനായോഗത്തിൽ അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജർ ഫാ.സിജോ പന്തപള്ളിൽ, ഭദ്രാസന സെക്രട്ടറി ഫാ.റെജി കെ.തമ്പാൻ, ഫാ.അജു പി.ജോൺ, ഫാ. ഷിജു മാത്യു, ഫാ.റോബിൻ കെ.തമ്പി, ഫാ.സജു തോമസ്, ഫാ. ജെശുദാസ്, സിബി സാം തോട്ടത്തിൽ, ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ സംബന്ധിച്ചു.