പത്തനംതിട്ട : മാതാപിതാക്കളും മക്കളും അടങ്ങുന്ന കുടുംബ സ്വത്ത് തർക്കങ്ങൾ സംബന്ധിച്ച പരാതികൾ വർദ്ധിച്ചു വരുന്നതായി വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ പരാതികൾ പരിഗണിക്കുകയായിരുന്നു അവർ. കുടുംബാംഗങ്ങൾ തമ്മിൽ വിട്ടുവീഴ്ചാ മനോഭാവം ഇല്ലാത്തത് ഭൂരിഭാഗം പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്. മാതാവിന്റെ റേഷൻ കാർഡ് മകൻ പിടിച്ചെടുത്ത് കൈവശം വച്ചിരിക്കുന്നെന്ന പരാതിയിന്മേൽ പുതിയ ഒരു റേഷൻ കാർഡ് കൂടി ഒരാൾക്ക് അനുവദിച്ച് പ്രശ്‌നം പരിഹരിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസർക്ക് പരാതി കൈമാറി.
സേവനത്തിന്റെയും സാമൂഹിക ബോധത്തിന്റെയും നല്ല തലമുറയെ വാർത്തെടുക്കുന്ന അദ്ധ്യാപകർ സമൂഹത്തിന് മാതൃകയാകണമെന്ന് ഷാഹിദാ കമാൽ പറഞ്ഞു പറഞ്ഞു.
37 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ആറു കേസുകൾ തീർപ്പായി. രണ്ടു കേസുകൾ അന്വേഷണ റിപ്പോർട്ടിനായി കൈമാറി. 29 കേസുകൾ അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കും. വനിതാ സിവിൽ പൊലീസ് ഓഫീസർ ജെ. റജീന, ലീഗൽ പാനൽ ഉദ്യോഗസ്ഥരായ അഡ്വ. സബീന, അഡ്വ. സീമ, കൗൺസിലർമാരായ ശാന്തി, ലിൻസി തുടങ്ങിയവർ പങ്കെടുത്തു.