പന്തളം: ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന രണ്ടാമത് ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും,വൈകിട്ട് അഞ്ചിന് തുമ്പമൺ ചന്ത മൈതാനത്ത് കെ.എസ്.എഫ് ,ഇ.ചെയർമാൻ അഡ്വ.ഫിലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്യും. ലൈഫ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം രക്ഷാധികാരി കെ.പി.ഉദയഭാനു നിർവഹിക്കും. പ്രസിഡന്റ് ഡോ: പി ജെ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. ചിറ്റയം ഗോപകുമാർ എം എൽ എ, പി.കെ.കുമാരൻ, കെ.പി.ചന്ദ്രശേഖര കുറുപ്പ് ,റ്റി.ഡി. ബൈജു.പി.വി.ഹർഷകുമാർ,ഇ.ഫസൽ, വി.പി.രാജേശ്വരൻ നായർ തുടങ്ങിയവർ പ്രസംഗിക്കും.