11-rajamma

കോഴഞ്ചേരി : ബന്ധുക്കൾ കൈയൊഴിഞ്ഞ് ദുരിതത്തിലായ രാജമ്മയെ ഇലവുംതിട്ട ജനമൈത്രി പൊലീസ് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചു. മെഴുവേലി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ആര്യാട്ട്‌മോടി ലക്ഷംവീട് കോളനിയിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു അവിവാഹിതയായ രാജമ്മ (63). മാനസിക വിഭ്രാന്തിയുണ്ട്, ഇവരുടെ ദയനീയസ്ഥിതി വാർഡ് മെമ്പർ ലീലാ രാധാകൃഷ്ണനാണ് ജനമൈത്രി പൊലീസിലറിയിച്ചത്. തുടർന്ന് ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് വാർഡ് മെമ്പർ ലീല രാധാകൃഷ്ണൻ ,ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചു.