കുന്നന്താനം: തുറങ്ങനാട്ട് ഗന്ധർവ്വസ്വാമി ക്ഷേത്രത്തിലെ വാർഷികപൂജാ മഹോത്സവം 14 മുതൽ ജനുവരി 25 വരെ തന്ത്രി ചോണൂർ ഇല്ലത്തു ഈശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും. രാധാകൃഷ്ണ കൈമൾ, മുരളീധരൻ നായർ വലിയകുന്നം എന്നിവർ പുരാണ പാരായണം നടത്തും. ഗണപതിഹോമം, വിശേഷാൽ പൂജകൾ, നവകലശപൂജ, കളഭാഭിഷേകം, പ്രസാദമൂട്ട് എന്നിവ നടക്കും.