തിരുവല്ല: മതിൽഭാഗം പൈതൃക സ്‌കൂൾ ഒഫ് യോഗയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ പുരുഷോത്തമാനന്ദാ ആശ്രമത്തിൽ പരീക്ഷാ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടക്കും. ആദിശങ്കര ബ്രഹ്മ വിദ്യാപീഠം മഠാധിപതി സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ മഹാരാജ് ക്ലാസ്സെടുക്കും. യോഗാചാര്യൻ സുധീഷ് അദ്ധ്യക്ഷത വഹിക്കും.