പത്തനംതിട്ട : കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് സമാപിച്ചു. ഒരുമാസം കൊണ്ട് ജില്ലയിൽ 424 കി.മീ പദയാത്രയായി സഞ്ചരിച്ച് സംഘടനാ പ്രവർത്തനം സജീവമാക്കുന്ന ജില്ലാ പദയാത്രയ്ക്ക് രൂപം നൽകി. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് നയിക്കുന്ന പദയാത്ര എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പര്യടനം നടത്തും. ചെങ്ങറ, പൊന്തൻപുഴ, ചെമ്പൻമുടി സമരം എന്നിവയോട് കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിക്കും. സമാപന സമ്മേളനം രാഷ്ട്രീയ കാര്യസമിതിയംഗം പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ പന്തളം സുധാകരൻ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ബിജു ഫിലിപ്പ്, ആർ. ജയകുമാർ, പ്രസാദ് ജോർജ്, മണ്ണടി പരമേശ്വരൻ, കെ.എൻ രാധാചന്ദ്രൻ, പ്രകാശ് തോമസ്, പ്രകാശ് കുമാർ ചരളേൽ, റോയിച്ചൻ എഴിക്കകത്ത്, അബ്ദുൾ ആസാദ്, മണ്ണടി മോഹൻ, സണ്ണി തോമസ്, തോമസ് വർഗീസ്, റെനീസ് മുഹമ്മദ്, സജി അലക്സാണ്ടർ, ശിവദാസ് യു. പണിക്കർ, കെ. ഒ പുഷ്പാംഗദൻ, കെ. വിശ്വംഭരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.