തിരുവല്ല: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നും മറ്റും ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ധർണ ഉദ്ഘാടനം ചെയ്തു.സുനിൽ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ,അസോസിയേഷൻ സംസ്ഥാന ട്രഷറർ സന്തോഷ്‌കുമാർ, അനിൽ സി.ഉഷസ്, പി.എ.അബ്ദുൽ കരീം, ഷീന ടീച്ചർ,ജെയിസ് വൈ.തോമസ്, വർഗീസ് ജോസഫ്, ബിജു തോമസ്, സുനിൽകുമാർ, വി.എൻ.സദാശിവൻപിള്ള എന്നിവർ പ്രസംഗിച്ചു.