photo

കോന്നി: ധനുമാസത്തിലെ തിരുവാതിരനാളിൽ മെഗാതിരുവാതിരയ്ക്ക് തവളപ്പാറ സെന്റ് തോമസ് കോളജ് അങ്കണം വേദിയായി. 250 ഓളം വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്. ബി.ബി.എ വിഭാഗം മേധാവി ചൈത്ര എസ്. നായരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. തിരുവാതിര ഉത്സവത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മെഗാതിരുവാതിര സംഘടിപ്പിച്ചതെന്ന് കോളേജ് ഡയറക്ടർ ഫാ.ജോർജ് ഡേവിഡ് പറഞ്ഞു.
എം.കെ. ലത മെമ്മോറിയൽ പബ്ലിക് സ്‌കൂൾ ചെയർപേഴ്‌സൺ ആശാ റാംമോഹൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ. ജോസുകുട്ടി, എം.വി. വർഗീസ്, ഡോ.കെ.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.