കോന്നി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസുമായി കൂട്ടിയിടിച്ച് ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി സ്വദേശി ബഷീർകുട്ടിക്കാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ മുറിഞ്ഞകല്ലിൽ ആയിരുന്നു അപകടം. കോന്നിയിൽ നിന്ന് ഫയർഫോഴ്‌സ് അധികൃതരും കൂടൽ പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഓയിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് ഫയർഫോഴ്‌സ് കഴുകി വൃത്തിയാക്കി. പുനലൂർ മൂവാറ്റുപുഴ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.