തിരുവല്ല: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് ബി.ജെ.പി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് കത്തുകൾ അയച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എസ്.എൻ.ഹരികൃഷ്ണൻ ആദ്യ കത്ത് പോസ്റ്റ് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു.പ്രസന്നകുമാർ കുറ്റൂർ, ജയൻ തിരുമൂലപുരം,പ്രദീപ് ആലംതുരുത്തി,ഉണ്ണികൃഷ്ണൻ പരുമല,രാജ്പ്രകാശ്‌ വേണാട്,ടിറ്റു തോമസ്,സജിത്ത് നിരണം,അനിൽ അപ്പു, ശ്രീനിവാസ് പുറയാറ്റ് എന്നിവർ പ്രസംഗിച്ചു.