മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ടാർ ചെയ്ത് നവീകരിച്ച ഗോവിന്ദമംഗലം - വായ്പൂര് ക്ഷേത്രം റോഡ് ബ്ലോക്ക് പഞ്ചായത്തംഗം മിനു സാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ.കെ.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞുകോശി പോൾ, ക്ഷേത്രം പ്രസിഡന്റ് കെ.ജി.ശ്രീധരൻ പിള്ള, എ.ആർ.സുനിൽകുമാർ, രാജേഷ് കാരയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.