തിരുവല്ല: കേന്ദ്രസർക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെ തിരുവല്ല മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തി. മുത്തൂർ ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധറാലിയിൽ വൻജനാവലി പങ്കെടുത്തു. തുടർന്ന് മുൻസിപ്പൽ മൈതാനിയിൽ നടന്ന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. മുത്തൂർ ഇമാം അബ്ദുൽ സമീഹ മൗലവി അദ്ധ്യക്ഷത വഹിച്ചു. അൽഹാഫിസ് അഹമ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. റഫീഖ് കുറ്റിക്കാട്ടൂർ വിഷയാവതരണം നടത്തി. മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, മുസ്ലിം ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.ഇ.അബ്ദുൽ റഹ്‌മാൻ, കേരളം കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി പ്രകാശ്.പി തോമസ്, കെപി.എം.എസ് ജില്ലാ സെക്രട്ടറി അനിൽ ബഞ്ചമിൻ പാറ എന്നിവർ പ്രസംഗിച്ചു.