ശബരിമല: അട്ടത്തോട് താത്കാലിക പാലം മുതൽ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വരെയുളള ഭാഗങ്ങളിൽ തീർത്ഥാടകരെ നിയന്ത്രിക്കാനും അപകടം ഒഴിവാക്കാനും ബാരിക്കേഡുകൾ നിർമിക്കാൻ ജില്ലാ കളക്ടർ പി.ബി.നൂഹ് നിർദ്ദേശം നൽകി. വനംവകുപ്പിനും ശബരിമല വികസന പദ്ധതി എക്‌സിക്യൂട്ടീവ് എൻജിനിയർക്കുമാണ് നിർദ്ദേശം നൽകിയത്. മകരജ്യോതി ദർശിക്കുന്ന സ്ഥലങ്ങളിലെയും തീർത്ഥാടകർ കൂട്ടം ചേരാൻ സാദ്ധ്യതയുളള സ്ഥലങ്ങളിലെയും മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കാനാണ് വനം വകുപ്പിനു നിർദ്ദേശം നൽകിയത്. മകരജ്യോതി ദർശിക്കുന്ന സ്ഥലങ്ങളിലും ഇടത്താവളങ്ങളിലും ഫോറസ്റ്റ് ഗാർഡുമാരെ നിയോഗിക്കാനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.