load-auto

ചവറ: ദേശീയപാതയിൽ കണ്ടെയ്നർ ലോറിയും മീൻ കയറ്റിവന്ന പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് റിക്ഷ ഓടിച്ചിരുന്ന മത്സ്യ വ്യാപാരിയ്ക്ക് പരിക്കേറ്റു. പത്തനംതിട്ട ചിറ്റാർ വയാറ്റുപുഴ മറ്റത്ത് വീട്ടിൽ എം.എം.അബ്രഹാമിനാണ് (52) ഗുരുതര പരിക്കേറ്റത്. നല്ലേഴത്ത് മുക്കിന് സമീപമായിരുന്നു അപകടം. നീണ്ടകരയിൽ നിന്നു മത്സ്യവുമായി നാട്ടിലേയ്ക്ക് പോകവേ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിക്കിടന്ന അബ്രഹാമിനെ പുറത്തെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല.പൊലീസും ഫയർഫോഴ്സും എത്തിയാണ് രക്ഷപ്പെടുത്തി പൊലീസിന്റെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റതിനാൽ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.