പത്തനംതിട്ട: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 13ന് രാവിലെ പത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ പി.ബി.നൂഹ് അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ മാത്യു പി.ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് സന്ദേശം നൽകും.