പത്തനംതിട്ട :പൗരത്വ നിയമ ഭേദഗതി ഭരണഘടനയുടെ അന്ത:സത്തയ്ക്ക് വിരുദ്ധമാണെന്നും അതിനെ ചെറുക്കേണ്ടത് അഭിഭാഷകരുടെ കടമയാണെന്നും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ദേശിയ വൈസ് പ്രസിഡന്റ് ഇ.കെ നാരായണൻ അഭിപ്രായപ്പെട്ടു.യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏബ്രഹാം മണ്ണായ്ക്ക്ൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെറിയാൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ശിവദാസൻ നായർ,സി.വി ജ്യോതിരാജ്,ഓമല്ലൂർ ശങ്കരൻ,സക്കീർ ഹുസൈൻ,എസ്.മനോജ്,ആഷ ചെറിയാൻ,ബി.കെ ബിജു,ബിജോയ് വർഗീസ് കോശി,സി.പ്രകാശ് എന്നിവർ സംസാരിച്ചു.