കോഴഞ്ചേരി: സെന്റ് തോമസ് കോളേജ് മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ 2020 ഫെബ്രുവരി 3, 4, തീയതികളിലായി 'സമകാലസാഹിത്യം പ്രവണതകളും പ്രതിരോധങ്ങളും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തുന്നു. സെമിനാറിലേക്ക് കോളേജ് അദ്ധ്യാപകരിൽ നിന്നും ഗവേഷണ വിദ്യാർത്ഥികളിൽ നിന്നും പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. രീതിശാസ്ത്രാധിഷ്ഠിതവും അക്കാദമിക് നിലവാരം പുലർത്തുന്നതുമായ പ്രബന്ധത്തിന്റെ പൂർണ രൂപം 28ന് മുൻപായി stcmalayalam@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കണം. പ്രബന്ധങ്ങൾ 10 പേജിൽ കൂടാൻ പാടില്ല. പേജ് മേക്കറിൽ എം.എൽ. രേവതി ഫോണ്ടിൽ ടൈപ്പ് ചെയ്ത് (സൈസ് 12), ഓപ്പൺ ഫയലായി അയയ്ക്കണം. തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ ഐ.എസ്.ബി.എൻ നമ്പരോട് കൂടി പുസ്തകമാക്കി പ്രസിദ്ധീകരിക്കും.