ഇലവുംതിട്ട: പ്‌ളാസ്റ്റിക്ക് വിരുദ്ധസന്ദേശവുമായി സംസ്‌കാര സാഹിതി നടത്തുന്ന തെരുവോര ബോധവത്കരണത്തിന്റെ ഭാഗമായി തുണിസഞ്ചികൾ സൗജന്യമായി നൽകി. ഇലവുംതിട്ട ചന്തയിൽ നടന്ന ജില്ലാതല ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ .എ.സുരേഷ് കുമാർ നിർവഹിച്ചു. സാഹിതി വൈസ് പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. സോജി മെഴുവേലി, ജി. രഘുനാഥ് വിനീത അനിൽ, എം.കെ.ജയിൻ, ശുഭാനന്ദൻ, പി.കെ.ഇബാൽ, അജിത് മണ്ണിൽ, പി.രാജു ,ഷൈലജ ,ലീല സാം കുട്ടി ,ഗിരിജ ശുഭാനന്ദൻ ,മോഹൻ ദാസ് ,ആനന്ദൻ എന്നിവർ പ്രസംഗിച്ചു.