കോഴഞ്ചേരി: ഈസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനവും കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പും നടത്തി. റെസിഡന്റ് അസോസിയേഷൻ ഉദ്ഘാടനം വീണാ ജോർജ്ജ് എം.എൽ.എ. നിർവഹിച്ചു. കോഴഞ്ചേരി മൂത്തൂറ്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണദേവി നിർവഹിച്ചു. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി ഈശോ ആദരിച്ചു. ജനറൽ മെഡിസിൻ, അസ്ഥിരോഗവിഭാഗം,ജനറൽ സർജറി, ഗൈനക്കോളജി വിഭാഗങ്ങളിലെ വിദഗ്ദരായ ഡോ.എ.എൻ.ശാന്തമ്മ, ഡോ.ചെറിയാൻ മാത്യു,ഡോ. മുരളി കൃഷ്ണൻ,ഡോ.സിമി തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ജീവിതശൈലി ബോധവത്കരണസെമിനാർ,സൗജന്യ കൊളസ്‌ട്രോൾ,ഷൂഗർ, രക്ത പരിശോധനകൾ നടന്നു. പഞ്ചായത്ത് അംഗം സുനിത ഫിലിപ്പ്,സെക്രട്ടറി ബാബു വടക്കേൽ, അനിൽ മേമല,ഡോ.പി.എം. മാത്യു,പി.ജെ.എബ്രഹാം,കെ.പി.ശശാങ്കാൻ, സോമശേഖരൻ നായർ,ജോൺസൺ മാത്യു തെക്കോട്ടിൽ,റോയി ഫിലിപ്പ്, സുജിത്ത് സെൻ,സിറിൾ സി മാത്യു,ലിജി സാബു എന്നിവർ പ്രസംഗിച്ചു.