കോന്നി : പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് 2020 മാർച്ച് 31 വരെ 50 കോടി രൂപ കോന്നി താലൂക്കിൽ കാർഷിക, വ്യവസായ, ഭവന നിർമാണ മേഖലകളിൽ വായ്പാ വിതരണം ചെയ്യുവാൻ തീരുമാനിച്ചതായി ബാങ്ക് പ്രസിഡന്റ് എസ്.വി പ്രസന്ന കുമാർ,സെക്രട്ടറി ജേക്കബ് സഖറിയ എന്നിവർ അറിയിച്ചു.കാർഷിക ആവശ്യങ്ങൾക്ക് 8.5ശതമാനം നിരക്കുമുതൽ വായ്പകൾ ലഭിക്കുന്നു.7ശതമാനം നിരക്കിൽ നിലവിലുള്ള വായ്പക്കാർക്ക് സ്വർണ പണയ വായ്പയും ലഭിക്കും.കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവടക്ക് പലിശയുടെ പത്ത് ശതമാനം സബ്സിഡിയും ലഭിക്കുന്നു.വായ്പ എടുത്ത് കുടിശിക ആയിട്ടുള്ളവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഫെബ്രുവരി 28 വരെ ഇളവുകളോടെ വായ്പ അവസാനിപ്പിക്കുവാൻ അവസരമുണ്ടാകും.വായ്പാ കുടിശികയുള്ളവർക്ക് ആനുകൂല്യങ്ങളോടെ വായ്പ അവസാനിപ്പിച്ച് നടപടി ഒഴിവാക്കാവുന്നതാണ്.