വല്ലന: കേരളകൗമുദിയും എക്സൈസ് ഡിപ്പാർട്ട്മെന്റും ചേർന്നൊരുക്കുന്ന ബോധപൗർണമി ലഹരിവിരുദ്ധ സെമിനാർ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വല്ലന ടി.കെ.എം.ആർ.എം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എൻ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് അജി മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും.പ്രിൻസിപ്പൽ അജ്ജം മുഹമ്മദ് സ്വാഗതം ആശംസിക്കും. എക്സൈസ് സിവിൽ ഓഫീസർ ബിനു വർഗീസ് ക്ലാസെടുക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, സർക്കുലേഷൻ മാനേജർ രതീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.രേണു എന്നിവർ പ്രസംഗിക്കും.