മല്ലപ്പള്ളി: കാവനാൽ കടവ് പാലത്തിന്റെ അപ്രോച്ച് റോഡായ ചേർത്തോട് കാവനാൽ കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കോൺഗ്രസ് മല്ലപ്പളളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.പാറമടകളിൽ നിന്നും ഭാരം കയറ്റിയ വാഹനങ്ങൾ അനിയന്ത്രിതമായി പോകുന്നതുമൂലം റോഡ് പൂർണമായും തകർന്നിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും യാത്രചെയ്യുവാൻ പറ്റുന്നില്ല.പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് റോഡിന്റെ ശോചനീയാവസ്ഥയും പരിഹരിച്ചെങ്കിലെ നാട്ടുകാർക്ക് പാലത്തിന്റെ പ്രയോജനം പൂർമമായും ലഭിക്കുകയുള്ളൂ.യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.റെജി തോമസ് യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.ജി.സാബു അദ്ധ്യക്ഷത വഹിച്ചു.കീഴ്വായ്പ്പൂര് ശിവരാജൻ നായർ, ടി.ജി. രഘുനാഥപിള്ള, എ.ഡി.ജോൺ, തമ്പി കോട്ടച്ചേരിൽ,ബിജു പുറത്തൂട്ട്,ടി.പി.ഗിരീഷ് കുമാർ,സുനിൽ നിരവുപുലത്ത്, ബാബു താന്നിക്കുളം,റെജി പമ്പഴ,ടി.കെ.മുരളീധരൻനായർ,മധു പി.ടി കുര്യൻ പി.ജോർജ്ജ്,വി.സി.ചാണ്ടി,പി.വി.ജേക്കബ്,സുജിത്ത് പഴൂർ,ജോർജ് പി.ഏബ്രഹാം,അനിത ചാക്കാ,പി.എസ്. രാജമ്മ സുമിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.