മല്ലശ്ശേരി : വൈ.എം.സി.എ ശതോത്തര രജത ജൂബിലി ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് നടത്തിയ ആരോഗ്യ സെമിനാറും മെഡിക്കൽ ക്യാമ്പും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. റോയ്‌സ് മല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
ഡോ. വിവിൻ തോമസ്, ഡോ, റീജ റോയ്, ഡോ, ജെസിമോൾ ജോസഫ്, ബിൻസു ജേക്കബ് എന്നിവർ രോഗികളെ പരിശോധിച്ചു. ഡോ. മാമ്മൻ സ്കറിയാ, ഡോ. വിൽസൺ കോശി, വർഗീസ് പ്രസാദ്, പി ഡി തങ്കച്ചൻ, ബാബുകുട്ടി വിളവിനാൽ, കെ സി രാജു, തോമസ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.