പന്തളം. മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ദേശ് രക്ഷാ മാർച്ച് യു. ഡി. എഫ് കൺവീനർ പന്തളം സുധാകരൻ ഉദഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സമദ് മേപ്രത്ത്, ആർ. എസ്. പി. ദേശീയ കമ്മിറ്റി അംഗം കലാനിലയം രാമചന്ദ്രൻ, കെ. പി. സി സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ.കെ. പ്രതാപൻ, ലീഗ് നേതാക്കളായ മീരാണ്ണൻ മീര, കെ. എം. എം. സലിം, അബ്ദുൽ മുത്തലീഫ്, സിദ്ധിക്ക് റാവുത്തർ, ഏ. കെ. അക്ബർ, മുഹമ്മദ് ഹുനൈസ്, വിജയൻ വെള്ളയിൽ, മുഹമ്മദ് ഷെരീഫ്, ഹാൻസ്ലാ മുഹമ്മദ്, ഏ. സക്കിർ എന്നിവർ സംസാരിച്ചു.