പന്തളം: സ്വാമി വിവേകാനന്ദന്റെ 157 മത് ജയന്തിയോടനുബന്ധിച്ച് പന്തളം വ്യാസ വിദ്യാപീഠത്തിന്റെയും തപസ്യ കലാ സാഹിത്യവേദി അടൂർ താലൂക്ക് സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി 15ന് രാവിലെ 10ന് ക്വിസ് മത്സരം നടത്തും. യു പി, ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിലെ വിജയിക്ക് കാഷ് അവാർഡും ട്രോഫിയും മത്സരത്തിനു ശേഷം നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്. അൻജിത്ത്: ഫോൺ 9744907549 വിപിൻ രാജ്: 9495676007